യാ അല്ലാഹ്
ഞാൻ നിന്നിലേക്ക് നടക്കുവാൻ
മോഹിച്ചപ്പോൾ
നീ എന്നിലേക്ക് നടന്നു.
ഉദയസൂര്യനിൽ നിൻ
പ്രണയജ്വാല ഞാൻ ദർശിച്ചു.
അസ്തമയ സൂര്യനിൽ നിൻ
മൃദുലമാം അത്മീയ്യ സ്പർശനമറിഞ്ഞു.
നിന്നിൽ ഞാൻ ധന്യയായി
നിന്റെ പാദങ്ങളിലേക്ക്
ഞാൻ ഉരുകിത്തിരുവാൻ കൊതിക്കുന്നു.
യാ അല്ലാഹ്.....