Saturday, 14 July 2018

ത്വയ്ബയുടെ സൗന്ദര്യം

ത്വയ്ബയുടെ സൗന്ദര്യം പടർന്നില്ലെങ്കിൽ എങ്ങനെ പൂക്കൾ വിടരാനാണ്?
ഓരോ പൂവിൽ നിന്നും കാറ്റിന്റെ അലകളിൽ പടർന്ന നറുമണം പുണ്യ റൗളയിൽ صلى الله عليه وسلم നിന്ന് പ്രഭാതത്തെന്നൽ വഹിച്ചു വന്നതാണ്
പൂവാടിക്ക് ജീവിന്റെ മകുടം ചാർത്തിയത് റൗളാപ്പൂങ്കാവാണ്.
ദിനങ്ങളും യുഗങ്ങളും വാടിയടർന്നാലും പുഷ്പങ്ങൾ ആ സുഗന്ധ മാരുതനെ
കാത്തു കാത്തു നിൽക്കും...
അഹ്മദ്റസാഖാന്‍ ബറേല്‍വി(റ)

Sunday, 24 June 2018

ഇഷ്‌കിന്റെ കഅബയാണെന്റെ മുത്ത്‌ നബി صلى الله عليه وسلم 
ആ കഅബയെ വലയം വെച്ചു പറക്കുന്ന പ്രാണിയാണ് ഞാൻ.....
എന്നാണെൻ ചിറകറ്റു ഞാനാ ഉമ്മറപ്പടിയിൽ വീണലിഴുന്നത്.....

Thursday, 19 April 2018


അല്ലാഹ്,നിന്റെ പ്രണയമാണ് പ്രണയം
സദാ സമയവും, സർവ്വ നിമിശത്തിലും
കാലങ്ങൾക്കതീതമായും നീ നിന്റെ പ്രണയഭാജനത്തിന് സ്വലാത്തുകൾ, സമ്മാനിക്കുന്നു

Monday, 9 April 2018

അവരെന്നോട് ചോദിക്കുന്നു 
സൃഷ്ടി ജാലത്തിന്റെയാസകലം 
സൃഷ്ടാവായ ദൈവത്തിന്റെ 
പ്രവാചകനെ നീ പ്രകീര്‍ത്തിക്കാത്തെന്ത് ?
മനുഷ്യ കുലത്തില്‍ പിറന്ന 
അത്യുന്നത വ്യക്തിത്വത്തെ 
നീ വാഴ്ത്താത്തെതെന്ത് ?
ഞാനവരോട് പറഞ്ഞു 
പുകഴ്ത്തിപ്പറയാന്‍ വെക്കാതെ 
സൃഷ്ടാവ് തന്നെ പ്രശംസ ചൊരിഞ്ഞിരിക്കെ 
തങ്ങളെ പുകഴ്ത്തുമാറ് ഞാനെന്ത് പറയും ?
                                    -നബഹാനി 

Friday, 1 July 2016

യാ അല്ലാഹ്
ഞാൻ നിന്നിലേക്ക് നടക്കുവാൻ
മോഹിച്ചപ്പോൾ
നീ എന്നിലേക്ക് നടന്നു.
ഉദയസൂര്യനിൽ നിൻ
പ്രണയജ്വാല ഞാൻ ദർശിച്ചു.
അസ്തമയ സൂര്യനിൽ നിൻ
മൃദുലമാം അത്മീയ്യ സ്പർശനമറിഞ്ഞു.
നിന്നിൽ ഞാൻ ധന്യയായി
നിന്റെ പാദങ്ങളിലേക്ക്
ഞാൻ ഉരുകിത്തിരുവാൻ കൊതിക്കുന്നു.
യാ അല്ലാഹ്.....

Friday, 17 June 2016

Next ...... തൊട്ടു മുന്നിലുള്ള ആളെയും വിളിച്ചു. ഇനി എന്റ ഊഴമാണ്. അവസാനമായൊന്നു പ്രർത്ഥിക്കണോ ? കുട്ടികളെ കാണണോ ? വിശപ്പുണ്ട് എന്തെങ്കിലും കഴിക്കണോ ? പകുതിയും തീർന്ന ജോലി മുഴുവനാക്കണോ ? ബാക്കി കാര്യങ്ങൾ വേറെ ആരെയെങ്കിലും പറഞ്ഞ് - ഏൽപ്പിക്കണോ ? ചിന്തിച്ചു നിന്നപ്പോഴേക്കും .... Next !!!!..
wrds from shaheela jaleeel